സ്കൂൾ ക്ലബുകളിൽ പ്രാതിനിധ്യം വേണം.

മലയാള മനോരമ – ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഒന്നാം വർഷ വിദ്യാത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ച സമയമാണല്ലോ ഇത്. എൻ. എസ്. എസ്, സ്റ്റുഡൻ്റ പോലീസ് , പരിസ്തിതി ക്ലബ് , തുടങ്ങി നിരവധി ക്ലബുകളിലേയ്ക്കും കുട്ടികളെ തിരിഞ്ഞെടുക്കുന്ന സമയവുമാണ്. ഇക്കാര്യത്തിൽ സമീപകാലത്തായി ഒരു പുതിയ പ്രവണത കാണുന്നുണ്ട്. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവരെ തേടിപ്പിടിച്ച് കണ്ടെത്തി ഇത്തരം ക്ലബുകളിൽ അധ്യാപകർ ചേർക്കുന്നു . സ്കൂളിന് പേരും പ്രശസ്തിയും ലഭിക്കാനും ക്ലബ്ലുകൾകൾക്ക് നന്നായി പ്രവർത്തിക്കാനും ഇതുമുലം സാധിക്കുന്നു. […]