ദേശാഭിമാനി –
കുട്ടിക്കാലത്തെ നല്ല ഓർമകൾ അയവിറക്കുന്ന മാതാപിതാക്ക ൾക്ക് തങ്ങളുടെ കുട്ടികളുടെ അവധിക്കാലത്തെക്കുറിച്ചുള്ളത് വലിയ ആദിയാണ്. അവധി ക്കാലത്തെ കവർന്നെടുക്കുന്ന വിപത്തുകൾ നമ്മുടെ കുട്ടികളുടെ പിന്നാലെയുണ്ട്. വീടുകൾ പോലും കുട്ടികൾക്ക് അന്യമായ സ്ഥിതിയുണ്ട്. ഈ സാഹചര്യ ത്തിൽ ശ്രദ്ധാലുക്കളാവാം കുട്ടി കാര്യങ്ങളിൽ…
.കുട്ടികളുടെ അവധിക്കാലം സംരക്ഷിക്കുന്നതിൽ ശാരീ രിക- മാനസിക ആരോഗ്യ ത്തിന് വലിയ പങ്കുണ്ട്. അവർക്ക് ഓടാനും ചാടാനും നീന്താനും കളിക്കാനും ഒക്കെയുള്ള അവസരങ്ങൾ ഉണ്ടാക്കണം. ഇതിനുള്ള പൊതുഇടങ്ങളുടെ അഭാവമുണ്ടെങ്കിലും പ്രൊഫഷണൽ സംവിധാനങ്ങളുണ്ട് അവിടങ്ങളിലേക്ക് കുട്ടികളെ അയയ്ക്കണം.
. കുട്ടികളുടെ അഭിരുചി അനുസരിച്ച് അവധിക്കാല ക്യാമ്പുകളിൽ വിടുക, പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക, മാ താപിതാക്കൾക്കൊപ്പം യാത്രകൾ സംഘടിപ്പിക്കുക.
പഠനത്തിന് അവധിനൽകി ക്രിയാത്മക ഇടങ്ങൾ സൃഷ്ടിക്കുക, അതിനവരെ അനുവദിക്കുക. കുട്ടികൾക്ക് പോകാനും ഉല്ലസിക്കാനും കഴിയുന്ന സുരക്ഷിതമായ പിള്ളേരിട ങ്ങൾ ഉണ്ടാവണം.
‘ അവധിക്കാലം എങ്ങനെ ചെലവഴിച്ച് എന്നതിനെകുറി ച്ച് റീൽസോ, രചനകളോ, യാ ത്രാവിവരണങ്ങളോ തയ്യാറാക്കാം. അവധികഴിഞ്ഞ് സ് ളുകളിൽ തിരിച്ചെത്തുമ്പോ അവ അവതരിപ്പിക്കാനുള്ള അവസരമൊരുക്കാം മികച്ച സൃഷ്ടികൾക്ക് സമ്മാനവും നൽകാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മാത്യു കണമല
(ഹെഡ്, സാമൂഹ്യപ്രവർത്തന വിഭാഗം, സെൻ്റ് ജോസഫ്സ് കോളേജ് മു ലമറ്റം, ഡയറക്ടർ ഇപ്കായ് കോട്ടയം)