Articles

സ്കൂൾ ക്ലബുകളിൽ പ്രാതിനിധ്യം വേണം.

മലയാള മനോരമ –

ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഒന്നാം വർഷ വിദ്യാത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ച സമയമാണല്ലോ ഇത്. എൻ. എസ്. എസ്, സ്റ്റുഡൻ്റ പോലീസ് , പരിസ്തിതി ക്ലബ് , തുടങ്ങി നിരവധി ക്ലബുകളിലേയ്ക്കും കുട്ടികളെ തിരിഞ്ഞെടുക്കുന്ന സമയവുമാണ്. ഇക്കാര്യത്തിൽ സമീപകാലത്തായി ഒരു പുതിയ പ്രവണത കാണുന്നുണ്ട്. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവരെ തേടിപ്പിടിച്ച് കണ്ടെത്തി ഇത്തരം ക്ലബുകളിൽ അധ്യാപകർ ചേർക്കുന്നു . സ്കൂളിന് പേരും പ്രശസ്തിയും ലഭിക്കാനും ക്ലബ്ലുകൾകൾക്ക് നന്നായി പ്രവർത്തിക്കാനും ഇതുമുലം സാധിക്കുന്നു. എന്നാൽ മാർക്കു കുറഞ്ഞ , മൂന്നാം നിരയിലുള്ള കുട്ടികൾ ഇതിൽ പലതിലും നിന്നും ഒഴിവാക്കപ്പെടുന്നു. പണ്ടൊക്കെ കുട്ടികളുടെ താല്പര്യം അനുസരിച്ച് അധ്യാപകൻ്റെ കൈയ്യിൽ പേര് കൊടുക്കുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. അതിനാൽ പഠനത്തിൽ മോശമാണെങ്കിലും പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാമൂഹിക ബോധം സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. ‘ഉഴപ്പൻമാർ ‘ ആ പേരു തിരുത്തി മിടുക്കൻമാർ ആവുകയും ചെയ്തിരുന്നു. ചില സ്കൂളുകളിൽ പഴയ രീതി തുടരുന്നുണ്ട്. ഇക്കാര്യത്തിൽ അധ്യാപകരുടെ ശ്രദ്ധ ആവശ്യമാണ്. പഠനത്തിൽ മുന്നിൽ നിൽക്കുന്നവർ എല്ലാത്തിനും മുന്നിൽ നിക്കട്ടെ എന്ന ചിന്ത മാറണം. അപ്പോൾ ലഹരി ഉപയോഗവും മറ്റും കുറയും.
ഡോ. മാത്യു കണമല
ഇപ്കായ്, കോട്ടയം
9447306586

11Jul
സ്കൂൾ ക്ലബുകളിൽ പ്രാതിനിധ്യം വേണം.

മലയാള മനോരമ – ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഒന്നാം വർഷ വിദ്യാത്ഥികൾക്ക് ക്ലാസ്സുകൾ…

29Mar
പിള്ളേരിടങ്ങൾ ഉണ്ടാവണം

ദേശാഭിമാനി – കുട്ടിക്കാലത്തെ നല്ല ഓർമകൾ അയവിറക്കുന്ന മാതാപിതാക്ക ൾക്ക് തങ്ങളുടെ കുട്ടികളുടെ…

25Aug
Turning point in inspiring life

Deccan Chronicle Source : https://www.deccanchronicle.com/lifestyle/viral-and-trending/250819/turning-point-in-inspiring-life.html Anish Mohan’s life is as…